കോവിഡ് 19; വയനാടിനെ കരുതലോടെ കയ്യിലൊതുക്കി ഇളങ്കോവൻ ഐപിഎസ്
അജിതാ ജയ്ഷോർ
സ്‌പെഷൽ കറസ്‌പോണ്ടന്റ്, കവർ സ്റ്റോറി
Mob:94957 75311
ലോകത്തെ ഭീതിയിൽ നിർത്തിയിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ഇന്ത്യയുടെ മണ്ണിലും എത്തി നിൽക്കുന്നു എന്നുള്ള ഗൗരവതരമായ വിഷയത്തെ ദൈവത്തിന്റെ സ്വന്തം നാടായ ആഗോള സഞ്ചാരികളുടെ ഇഷ്ടഭൂമിയായ വയനാടിനെ ഒരു തരത്തിലും ബാധിക്കാതിരിക്കാൻ വയനാടൻ മണ്ണിനെയും അവിടുത്തെ ജനങ്ങളെയും കരുതലോടെ കയ്യിലൊതുക്കി യുദ്ധഭൂമിയിലെ രണ വീരനെപ്പോലെ മുന്നേറുകയാണ് വയനാട് ജില്ലാ പോലീസ് മേധാവി ഇളങ്കോവൻ ഐപിഎസ്. 2015 ബാച്ച് കേരള കേഡർ യുവ ഐപിഎസുകാരനാണ് ഇളങ്കോവൻ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടൊരു പ്രത്യേകതയാണ് വയനാട് ജില്ലക്ക്. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു. ഒറ്റപ്പെട്ടും ദീർഘദൂര വ്യത്യാസത്തിലും ആദിവാസി, ഗോത്ര മേഖല. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വനപാതകൾ ഉൾപ്പെടെ നിരവധി സഞ്ചാര പാതകൾ. പല സ്ഥലങ്ങളിലും എത്തിപ്പെടുക എന്നത് ദുഷ്‌കരമായ കാര്യം. ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യത്തിൽ സർക്കാരിനും പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റക്കും ഇളങ്കോവൻ എന്ന യുവ ഓഫിസറിൽ പൂർണ വിശ്വാസമാണ്. കോവിഡ് ജാഗ്രത തുടങ്ങും മുൻപ് ജില്ലയുടെ സഞ്ചാരപാതകൾ ബന്ധനത്തിലും കടുത്ത നിരീക്ഷണത്തിലുമാക്കി. തുടർ നടപടികളിലേക്ക് കൃത്യമായ ധാരണയോടെ ജില്ലയിലെ പോലിസിനെ സജ്ജമാക്കി. ക്രമസമാധാന പാലനത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ പോലീസിനെ പൂർണമായും സേവനതത്പരാക്കി.
ബോധവൽക്കരണവും അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കലും നിയന്ത്രണവും അച്ചടക്കവും നടപ്പിലാക്കുന്നതിലൂടെ ആരും ഭക്ഷണം ലഭിക്കാതെയും മരുന്നുകൾ ലഭ്യമല്ലാതെയും കഷ്ടപ്പെടാൻ പാടില്ലല്ലെന്നും, സാധാരണക്കാരും വിദ്യാഭ്യാസമില്ലാത്തവരുമായി ഇടപെടുന്ന പോലിസ് ഉദ്യേഗസ്ഥർ നല്ലൊരു മാതൃകാ ഉദ്യോഗസ്ഥനായി ക്ഷമയോടെ ജനങ്ങളെ സമീപിക്കണമെന്നുള്ള കർശന നിർദേശം, ജനമൈത്രി പോലിസ് കാരെയും പോലീസിലെ മറ്റു ഏജൻസികളെയും, ജനപ്രതിനിധികളെയും, ആദിവാസി ജനവിഭാഗങ്ങളെയും ആരോഗ്യ വകുപ്പിലെ ഉദ്ധ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ മുതലായ എല്ലാ വിഭാഗങ്ങളെയും മഹാമാരിവിമുക്ത വയനാട് എന്ന മഹത്തായ ദൗത്യത്തിൽ പങ്കാളികൾ ആക്കിയതോട് കൂടി ഒരു ജനസമ്മതനായ പോലിസ് ഉദ്യോഗസ്ഥനായി ഇളങ്കോവൻ.
ഇദ്ദേഹത്തിന്റെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിലും സുരക്ഷിതത്വത്തിലും എപ്പോഴും ജാഗ്രതയോടെയുള്ള സമീപനം എല്ലാ കീഴുധ്യോഗസ്ഥർക്കം തങ്ങളുടെ കർത്തവ്യങ്ങൾ ഭംഗിയോടെ നിറവേറ്റാൻ പ്രചോദനമേകുന്നുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് ജില്ലയെ സംരക്ഷിക്കുക മാത്രമല്ല തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ ഒരു പിഞ്ചു കുഞ്ഞിന് ബാഗ്ലൂർ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ അതിവേഗം മരുന്ന് എത്തിച്ച് കൊടുക്കാൻ ഐ.ജി ശ്രീജിത്തിന്റെ നേതൃത്യത്തിൽ ഒരു അതിവേഗ മരുന്നെത്തിക്കൽ ദൗത്യം നടത്തിയപ്പോൾ കർണാടക അതിർത്തിയിൽ നിന്നും വയനാട്ടിലൂടെ ചുരങ്ങൾ താണ്ടി കോഴിക്കോട് വരെ എത്തിച്ച് കൈമാറിയതും വയനാട് പോലിസിന്റെ ഒരു ചരിത്ര വിജയം തന്നെയാണ്.
ലോക് ഡൗൺ ബന്തവസിനെ തുടർന്ന് ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന് നിർബന്ധമുള്ളതിനാൽ ജില്ലയിലെ വനിതാ പോലീസുകാരുൾപ്പെടെ ഓരൊ ഊരുകളിലും സമയബന്ധിതമായി സന്ദർശിച്ച് ഉചിതമായ നടപടികൾ സ്വീകരിച്ചു. അന്യസംസ്ഥാന ജനവിഭാഗങളിൽപ്പെട്ടവർ ഈ അവസ്ഥയിൽ ജോലിക്ക് പോകാൻ കഴിയാതെ പട്ടിണിയാവരുതെന്നും അവർക്ക് വേണ്ടതായ കാര്യങ്ങൾ നിർവഹിക്കാൻ ഹിന്ദി അടക്കം മറ്റു ഭാഷകൾ സംസാരിക്കാൻ അറിയുന്ന വിമുക്ത ഭടൻമാരായ ഹോം ഗാർഡുകളുടെ ഉൾപെടുത്തി ഒരു ഗ്രൂപ്പ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രവർത്തനം ഏകോപിപ്പിക്കുവാൻ ഐപിഎസ് റാങ്കിൽ തന്നെയുള്ള ഒരു എഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഥം സിങ് എന്ന യുവ ഓഫീസർ ഇക്കാര്യങ്ങൾ വളരെ കൃത്യതയോടെ നിർവഹിക്കുന്നുണ്ട്.
സർക്കാർ എന്താണൊ ഉദ്ദേശിച്ചത് അത് കൃത്യമായി ജന നന്മക്ക് വയാനാടിന് വേണ്ടി ഈ നാടിന് വേണ്ടി ഈ യുവ ഓഫിസറുടെ നേതൃത്വത്തിൽ നടത്തുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധവും കരുതലും കേരളത്തിലെ ജനങൾക്കൊപ്പം സംസ്ഥാന പോലീസിനും അഭിമാനകരമായ ഒന്നാണ്. അതെ വയനാടും വയനാട്ടിലെ ജനങ്ങളും ഇളങ്കോവന്റെ കയ്യിൽ സുരക്ഷിതമാണ്.
Comments (0)